Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flooding

Idukki

തൊ​ടു​പു​ഴ-​ഇ​ടു​ക്കി റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട്

തൊ​ടു​പു​ഴ: ഇ​ടു​ക്കി റോ​ഡി​ല്‍ പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്‍​വ​ശം റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു. മ​ഴ പെ​യ്താ​ല്‍ റോ​ഡി​ല്‍ വ​ലി​യ രീ​തി​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ റോ​ഡ​രി​കി​ലൂ​ടെ പോ​കു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ​യും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രു​ടെ​യും ദേ​ഹ​ത്തേ​ക്കു ചെ​ളി​വെ​ള്ളം തെ​റി​ച്ചു​വീ​ഴു​ന്ന​ത് പ​തി​വാ​ണ്.

ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ഇ​ല്ലാ​ത്ത​താ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​മ്പി​ലേ​ക്കു ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും വെ​ള്ള​ക്കെ​ട്ട് ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വെ​ള്ളം ഒ​ഴു​കി​പ്പോ​ക​ത്ത​ക്ക വി​ധം ഓ​ട നി​ര്‍​മി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

അതിതീവ്ര മഴ തുടരും; നാലു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

ഹ​നീ​ഫ​ ഇനി വരില്ലെങ്കിലും അ​ഴ​ക​പ്പ​ൻ കാ​ത്തിരിക്കുകയാണ്...

പേ​രാ​വൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ച കൊ​ട്ടം ചു​രം സ്വ​ദേ​ശി വ​യ​ലി​ൽ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ ഓ​ർ​മ​ക​ളി​ൽ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം തൊ​ണ്ടി​യി​ൽ ടൗ​ണി​നെ നൊ​മ്പ​ര​ത്തി​ലാ​ഴ്ത്തി മി​ണ്ടാ​പ്രാ​ണി​യും. ഹ​നീ​ഫ ഇ​നി തി​രി​കെ വ​രി​ല്ലെ​ന്ന സ​ത്യം അ​റി​യാ​തെ ഇ​ന്നും ത​ന്‍റെ പ്രി​യ കൂ​ട്ടു​കാ​ര​നെ കാ​ത്ത് അ​ല​യു​ക​യാ​ണ് അ​ഴ​ക​പ്പ​ൻ എ​ന്ന തെ​രു​വു​നാ​യ.

തൊ​ണ്ടി​യി​ൽ ടൗ​ണി​ലെ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു ഹ​നീ​ഫ. പു​ല​ർ​ച്ചെ മു​ത​ൽ രാ​ത്രി വ​രെ ടൗ​ണി​ലെ സ​ജീ​വ സാ​ന്നി​ധ്യം. കു​രി​ശു​പ​ള്ളി​യി​ലെ ലൈ​റ്റു​ക​ൾ സ​മ​യ​ത്ത് ഓ​ണാ​ക്കു​ക​യും ഓ​ഫാ​ക്കു​ക​യും ചെ​യ്യു​ക, പ​രി​സ​ര​ത്തെ ചെ​ടി​ക​ൾ​ക്ക് വെ​ള്ള​മൊ​ഴി​ക്കു​ക, പ​ക്ഷി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക, വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രോ​ട് ചി​രി​ച്ചു​കൊ​ണ്ട് കു​ശ​ലം പ​റ​യു​ക, ചെ​റി​യ ത​മാ​ശ​ക​ൾ പ​റ​ഞ്ഞ് എ​ല്ലാ​വ​രെ​യും സ​ന്തോ​ഷി​പ്പി​ക്കു​ക ഇ​തെ​ല്ലാം ഹ​നീ​ഫ​യു​ടെ ദി​ന​ച​ര്യ​യാ​യി​രു​ന്നു.

ഒ​രു നി​മി​ഷം പോ​ലും വെ​റു​തെ​യി​രി​ക്കാ​തെ മ​റ്റു​ള്ള​വ​രു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​രി​യി​ക്കാ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ടം. ആ ​യാ​ത്ര​ക​ളി​ലെ​ല്ലാം നി​ഴ​ൽ​പോ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് അ​ഴ​ക​പ്പ​ൻ എ​ന്ന തെ​രു​വു​നാ​യ​യാ​യി​രു​ന്നു. ടൗ​ണി​ൽ ഹ​നീ​ഫ​യെ കാ​ണു​ന്നി​ട​ത്തെ​ല്ലാം അ​ഴ​ക​പ്പ​നെ​യും കാ​ണാം. ഇ​രു​വ​രു​ടെ​യും ആ​ത്മ​ബ​ന്ധം നാ​ട്ടു​കാ​ർ​ക്ക് സു​പ​രി​ചി​ത​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ഹ​നീ​ഫ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ഴ​ക​പ്പ​ൻ ഇ​ന്നും ഹ​നീ​ഫ പ​തി​വാ​യി എ​ത്തി​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം എ​ത്തു​ന്നു. കു​രി​ശു​പ​ള്ളി​യു​ടെ പ​രി​സ​ര​ത്തും ടൗ​ണി​ലെ വ​ഴി​യോ​ര​ങ്ങ​ളി​ലും ഏ​റെ നേ​രം കാ​ത്തു​നി​ൽ​ക്കു​ന്നു. ഓ​രോ​രു​ത്ത​രു​ടെ​യും മു​ഖ​ത്തേ​ക്ക് പ്ര​തീ​ക്ഷ​യോ​ടെ നോ​ക്കു​ന്നു. എ​വി​ടെ​യെ​ങ്കി​ലും ത​ന്‍റെ പ്രി​യ യ​ജ​മാ​ന​ൻ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​കാം ആ ​കാ​ത്തി​രി​പ്പി​ന് പി​ന്നി​ൽ.

മ​നു​ഷ്യ​രു​ടെ ഓ​ർ​മ​ക​ൾ കാ​ല​ത്തി​നൊ​പ്പം മ​ങ്ങി​പ്പോ​കാ​മ​ങ്കി​ലും, ഒ​രു മി​ണ്ടാ​പ്രാ​ണി​യു​ടെ സ്നേ​ഹ ത്തി​നും കാ​ത്തി​രി​പ്പി​നും അ​തി​രു​ക​ളി​ല്ലെ​ന്ന് അ​ഴ​ക​പ്പ​ൻ മ​നു​ഷ്യ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു. സം​സാ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ആ ​ജീ​വി​യു​ടെ നി​ശ​ബ്ദ​മാ​യ കാ​ത്തി​രി​പ്പ്, തൊ​ണ്ടി​യി​ൽ ടൗ​ണി​ലെ ഓ​രോ​ത്ത​രേ​യും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്.

Kerala

മൂവാറ്റുപുഴ മാറാടിയില്‍ വന്‍ മണ്ണിടിച്ചില്‍: കായനാട് നിവാസികള്‍ ഭീതിയില്‍

മൂവാറ്റുപുഴ: കനത്ത മഴയെ തുടര്‍ന്ന് മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍. വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് ഉഗ്രശബ്ദത്തോടെ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണത്.

14-ാം വാര്‍ഡില്‍ കായനാടിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിലാണ് അപകടമുണ്ടായത്. കുന്നിന്‍ ചെരിവിലെ കളിമണ്ണും കൂറ്റന്‍ പാറക്കഷണങ്ങളും താഴെയുള്ള വെള്ളക്കെട്ടിലേക്ക് കുത്തിയൊലിച്ച് പതിക്കുകയായിരുന്നു.

മണ്ണിടിച്ചില്‍ ഉണ്ടായ അപകടമേഖലയ്ക്ക് സമീപം മുപ്പതിലേറെ പാറമടകളാണ് നിലവിലുള്ളത്. ഇവയിലെയെല്ലാം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെങ്കിലും കനത്ത മഴയില്‍ വന്‍തോതില്‍ വെള്ളം നിറഞ്ഞ് കരകവിഞ്ഞ അവസ്ഥയിലാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന 'ജലബോംബുകള്‍' പോലെയാണ് പാറമടകള്‍ നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

പാറമടകളുടെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നാല്‍ സമീപത്തെ ജനവാസ മേഖലയും കൃഷിയിടങ്ങളും പൂര്‍ണമായി വെള്ളത്തിനടിയിലാകും. പ്രദേശത്തെ ദുരന്ത സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ഉടന്‍ ഇടപെടണമെന്നാണ് കായനാട് നിവാസികളുടെ പ്രധാന ആവശ്യം. വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും അപകടസാധ്യത ഒഴിവാക്കാന്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

District News

തീ​ര​മി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​കു​ന്നു; പ​റ​മ്പി​നും വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള ചീ​പ്പാ​ൻ​കു​ഴി തോ​ടി​ന്‍റെ തീ​ര​മി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​കു​ന്നു. ക​ക്കാ​ട് പു​തി​യേ​ട​ത്ത് മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞ​ത്. തീ​ര​മി​ടി​ച്ചി​ൽ മു​ഹ​മ്മ​ദി​ന്‍റെ​യും മ​ക​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണ ി​യാ​യി​ട്ടു​ണ്ട്. ക​ക്കാ​ട് - കാ​ര​ശേ​രി പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചീ​പ്പാ​ൻ​കു​ഴി പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള പ​റ​മ്പ് ഒ​രാ​ഴ്ച മു​മ്പാ​ണ് വ​ൻ​തോ​തി​ൽ ഇ​ടി​ഞ്ഞ് തോ​ട്ടി​ലേ​ക്ക് പ​തി​ച്ച​ത്.

ഇ​ത് റോ​ഡി​നും തോ​ടി​നും പാ​ല​ത്തി​നും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. കു​ന്ന​ത്ത് അ​ഷ്‌​റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് ഇ​ട​യ്ക്കി​ടെ ഇ​ടി​യു​ന്ന​ത്. ഇ​തി​ന്‍റെ താ​ഴ്ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​ഞ്ഞ് വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ഓ​രോ കാ​ല​വ​ർ​ഷ​ത്തി​ലും തീ​ര​മി​ടി​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

District News

അ​ച്ച​ൻ​കോ​വി​ലാറ്റിൽ ജ​ല​നി​ര​പ്പുയ​രു​ന്നു വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ

ചാ​രും​മൂ​ട്: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന്‌ കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ വ​ര​വു കൂ​ടി​യ​തോ​ടെ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പുയ​ർ​ന്ന് ഒ​ഴു​ക്കി​​ന്‍റെ ശ​ക്തി കൂ​ടി.​ നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​​ന്‍റെ വ​ട​ക്ക​ൻ​മേ​ഖ​ല​യാ​യ ആ​റ്റു​വ, ഇ​ട​പ്പോ​ൺ വാ​ർ​ഡു​ക​ളി​ലെ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ലാ​യി. ആ​റ്റു​വ വാ​ർ​ഡി​ലെ പ​ട​ഞ്ഞാ​റു​ള്ള റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി.​

ഇ​ട​പ്പോ​ൺ മു​ത​ൽ വെ​ട്ടി​യാ​ർ പാ​ലം വ​രെ​യും വെ​ണ്മ​ണി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​ല​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​വും ആ​റി​ന്‍റെ തീ​രപ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി. വെ​ട്ടി​യാ​ർ പാ​ല​ത്തി​ലെ ചീ​പ്പി​ൽ വെ​ള്ള​ത്തി​​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യി.

ആ​റ്റു​വ, ചെ​റു​മു​ഖ, ഐ​രാ​ണി​ക്കു​ടി, ഇ​ട​പ്പോ​ൺ ഭാ​ഗ​ങ്ങ​ളി​ലെ കൃ​ഷി​ക​ളും ആ​റ്റു​തീ​ര​ത്തെ കൃ​ഷി​ക​ളും വെ​ള്ള​ത്തി​ലാ​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ക​യും ആ​റ്റു​വെ​ള്ള​ത്തി​​ന്‍റെ വ​ര​വു കൂ​ടു​ക​യും ചെ​യ്താ​ൽ അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലെ ചേ​ന്നാ​ത്തു​ക​ട​വ് വ​ഴി​യാ​ണ് വെ​ള്ളം ആ​റ്റു​വ​യി​ലേ​ക്ക് ക​യ​റി​യ​ത്.

ആ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ ആ​റ്റു​വ​യി​ൽ​നി​ന്നു​ള്ള വെ​ള്ള​മൊ​ഴു​കി മാ​വേ​ലി​ക്ക​ര-​പ​ന്ത​ളം റോ​ഡി​ലെ​ത്തും. മൂ​ന്നു​വ​ശ​വും അ​ച്ച​ൻ​കോ​വി​ലാ​റി​നാ​ൽ ചു​റ്റ​പ്പെ​ട്ട ആ​റ്റു​വ​യി​ൽ മ​ഴ​യെ​ത്തു​ട​ർ​ന്ന് എ​ല്ലാ വ​ർ​ഷ​വും ര​ണ്ടു പ്രാ​വ​ശ്യ​മെ​ങ്കി​ലും വെ​ള്ളം ക​യ​റാ​റു​ണ്ട്.

Kerala

മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; വീടുകളില്‍ വീണ്ടും വെള്ളം കയറി

കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ഞായറാഴ്ച മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയിരുന്നു. ഇതോടെയാണ് ആളുകള്‍ എത്തി വൃത്തിയാക്കിയ ശേഷം താമസം തുടങ്ങിയത്. എന്നാല്‍ പുലര്‍ച്ചെ അഞ്ചോടെ വീണ്ടും വെള്ളം കയറുകയായിരുന്നു.

രാത്രി ശക്തമായ മഴ വന്നതോടെ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും വെള്ളം കയറുകയായിരുന്നു. അതേസമയം, എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും കാളിയാറിലെയും പെരിയാറിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

Kerala

ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിക്കണം; കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ജില്ലയില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മീനച്ചിലാറ്റിലടക്കമുള്ള നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ വീണ അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. റവന്യൂ , പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്‍സ്‌മെന്‍റും അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം. ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണം.

ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് -94465 62236

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍:

കോട്ടയം- 85479 85727

ചങ്ങനാശേരി- 9496014587

മീനച്ചില്‍- 9496686325

കാഞ്ഞിരപ്പള്ളി- 9495265800

വൈക്കം- 9496174871

മൃഗസംരക്ഷണ വകുപ്പ് - 04812 564623, 9447418095

Kerala

2018 ആ​വ​ര്‍​ത്തി​ക്കു​മോ...? അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ല്‍ സ്ഥി​തി രൂ​ക്ഷം, വീടുകളിൽ വെള്ളംകയറി

തി​രു​വ​ല്ല: പ​മ്പ, മ​ണി​മ​ല ആ​റു​ക​ളി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ രൂ​ക്ഷം. കു​റ്റൂ​ര്‍, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര, നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.

ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ കൂ​ടു​ത​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. എം​സി റോ​ഡി​ലും തി​രു​വ​ല്ല - അ​മ്പ​ല​പ്പു​ഴ പാ​ത​യി​ലും ഗ​താ​ഗ​തം മു​ട​ങ്ങി. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി.

നെ​ടു​മ്പ്രം പ​ടാ​ര​ത്തി​ല്‍ പ​ടി​മു​ത​ല്‍ എ​ന്‍​സി ജം​ഗ്ഷ​ന്‍ വ​രെ ഉ​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ഗ​താ​ഗ​തം നി​ല​ച്ച​ത്. ഞായറാഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് പ​മ്പ, മ​ണി​മ​ല ന​ദി​ക​ള്‍ ചേ​ര്‍​ന്ന് ഒ​ഴു​കു​ന്ന ന​ദി​യി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് എ​ത്തി​യ​ത്. റോ​ഡ് വ​ക്കി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി അ​ട​ക്ക​മു​ള്ള ഗ​താ​ഗ​ത സം​വി​ധാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

എം​സി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​മാ​യി പ​തി​വാ​യി വെ​ള്ളം ക​യ​റു​ന്ന ഭാ​ഗ​മാ​ണ് ഇ​ത്. എം​സി റോ​ഡി​ല്‍ തി​രു​മൂ​ല​പു​ര​ത്തി​നും കു​റ്റൂ​രി​നു​മി​ട​യി​ല്‍ റോ​ഡി​ല്‍ ര​ണ്ട് അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൂ​റ്റൂ​ര്‍ - തെ​ങ്ങേ​ലി റോ​ഡ്, ,ആ​റാ​ട്ടു​ക​ട​വ് -തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ റോ​ഡ് ,ഓ​ത​റ - മം​ഗ​ലം റോ​ഡ് താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടു​മി​ക്ക പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ​യു​ടെ അ​ടി​പാ​ത​ക​ളാ​യ ഇ​രു​വ​ള്ളി​പ്ര ,കു​റ്റൂ​ര്‍ എ​ന്നീ വി​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലം ക​റ്റോ​ട് തി​രു​മൂ​ല​പു​രം റോ​ഡി​ലും കൂ​റ്റൂ​ര്‍ വ​ള്ളം​കു​ളം റോ​ഡി​ലും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

നൂ​റുക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ആ​ണ് താ​ലൂ​ക്കി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ജ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞുപോ​യ പ​ല വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.​കൂ​ടാ​തെ വെ​ള്ളം പ​റ​മ്പു​ക​ളി​ല്‍ ക​യ​റി കി​ട​ക്കു​ന്ന​തു​മൂ​ലും നാ​ണ്യ​വി​ള​ക​ള്‍ ഏ​റെ​യും ന​ശി​ച്ചു. വെ​ള്ളം ഇ​റ​ങ്ങി​യാ​ലേ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് എ​ടു​ക്കാ​ന്‍ ക​ഴു​ക​യു​ള്ളു. വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കാ​യി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ബി​ന്‍ കെ.​ജോ​ര്‍​ജി​ന്റെ നേ​തൃ​ത്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Kerala

കോട്ടയം ജില്ലയിലെ പ്രധാന റോഡുകളില്‍ വെള്ളക്കെട്ട്; പലയിടത്തും ഗതാഗതം തടസപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കവും ഗതാഗത തടസവും രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ പ്രധാന പാതകളിലൂടെയുള്ള ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ടിരിക്കുകയാണ്.

പ്രധാന പാതകളിലെ ഗതാഗത തടസം

പാലാ - ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ റൂട്ടിലെ വാഹനഗതാഗതം കടുത്ത പ്രതിസന്ധിയിലാണ്. കോട്ടയം - കുമരകം - ചേര്‍ത്തല റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഈ വഴിയുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.

കോട്ടയം - ഇറഞ്ഞാല്‍ റോഡില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സാധിക്കില്ല. അയര്‍ക്കുന്നം റൂട്ടുകള്‍ അയര്‍ക്കുന്നത്തേക്ക് പോകുന്ന റോഡുകളിലും വെള്ളം കയറിയ നിലയിലാണ്. ഏറ്റുമാനൂര്‍ - മണര്‍കാട് റോഡില്‍ നാലുമണിക്കാറ്റില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

വെള്ളം കയറിയ പ്രദേശങ്ങള്‍

പാലാ, ഈരാറ്റുപേട്ട, നാട്ടകം, അയ്മനം, തിരുവാര്‍പ്പ്, പേരൂര്‍, ആര്‍പ്പൂക്കര എന്നീ താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പുതുപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

യാത്ര നിരോധിച്ചു

ചേര്‍ത്തല-കുമരകം-കോട്ടയം റോഡില്‍ വെള്ളംകയറിയ സാഹചര്യത്തില്‍ ഈ റൂട്ടിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. വെള്ളപ്പൊക്ക സാഹചര്യം കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Kerala

പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ ഒ​ഴി​യാ​തെ ആ​റ​ന്മു​ള; റ​വ​ന്യു​മ​ന്ത്രി ഇന്ന് പ​ത്ത​നം​തി​ട്ടയി​ല്‍

പ​ത്ത​നം​തി​ട്ട: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള​ളം​ക​യ​റി​യ​തു​മൂ​ലം കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് റാ​ന്നി മേ​ഖ​ല​യി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്കം റാ​ന്നി മാ​മു​ക്ക് മു​ത​ല്‍ ഇ​ട്ടി​യ​പ്പാ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഒ​ട്ടു​മി​ക്ക ക​ട​ക​ളെ​യും ന​ഷ്ട​ത്തി​ലാ​ക്കി.

പു​ളി​മു​ക്ക്, പേ​ട്ട, ചെ​ട്ടി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ലും ക​ട​ക​ള്‍​ക്ക് ന​ഷ്ട​മു​ണ്ടാ​യി. പ​ല​ച​ര​ക്ക്, സ്റ്റേ​ഷ​ന​റി, ബേ​ക്ക​റി, ഹോ​ട്ട​ലു​ക​ള്‍, പ​ച്ച​ക്ക​റി, ഫ​ര്‍​ണി​ച്ച​ര്‍, സ്വ​ര്‍​ണ​ക്ക​ട​ക​ള്‍, സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍, കോ​ള്‍​ഡ് സ്‌​റ്റോ​റേ​ജു​ക​ള്‍, ചെ​രി​പ്പ് ക​ട​ക​ള്‍, തു​ണി​ക്ക​ട​ക​ള്‍ തു​ട​ങ്ങി ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള ക​ട​ക​ളേ​റെ​യാ​ണ്.

വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​തു കൂ​ടാ​തെ ക​ട​ക​ളി​ലെ ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 2018ലും 19​ലും ന​ഷ്ട​മു​ണ്ടാ​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​വ​യി​ലേ​റെ​യും. വീ​ണ്ടും പ​ച്ച​പി​ടി​ച്ചു വ​രു​മ്പോ​ഴാ​ണ് ന​ഷ്ടം ഉ​ണ്ടാ​യ​ത്.

പ​മ്പാ തീ​ര​ത്തെ വീ​ടു​ക​ള്‍​ക്കും ന​ഷ്ട​മു​ണ്ട്. കി​ണ​റു​ക​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍ ഇ​വ ന​ശി​ച്ചു. ഫ​ര്‍​ണി​ച്ച​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക്‌​സ് സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. വെ​ള്ള​ത്തോ​ടൊ​പ്പം എ​ത്തി​യ മാ​ലി​ന്യ​ങ്ങ​ള്‍ വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഇ​തേ സ​മ​യം ആ​റ​ന്മു​ള​യി​ല്‍ സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം ആ​റ​ന്മു​ള​യി​ലെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചു. വെ​ള്ളം ഇ​റ​ങ്ങാ​ന്‍ കാ​ല​താ​മ​സ​മു​ണ്ട്. ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ആ​റ​ന്മു​ള​യി​ലെ റോ​ഡു​ക​ളി​ല്‍ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി കി​ട​ക്കു​ക​യാ​ണ്.

ആ​റ​ന്മു​ള​യി​ല്‍ പ​മ്പ​യു​ടെ തീ​ര​ത്തെ വീ​ടു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​ണ്. വ​ലി​യ വീ​ടു​ക​ളു​ള​ള​വ​ര്‍ മു​ക​ള്‍ നി​ല​യി​ലേ​ക്കും ടെ​റ​സി​ലേ​ക്കു​മൊ​ക്കെ താ​മ​സം മാ​റി​യ​പ്പോ​ള്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ വീ​ടു​ക​ളി​ലു​ള​ള​വ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ അ​ഭ​യം തേ​ടു​ക​യാ​ണ്. ആ​റ​ന്മു​ള പു​ഞ്ച​യോ​ടു ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളൊ​ക്കെ പൂ​ര്‍​ണ​മാ​യി മു​ങ്ങി ജ​ന​ജീ​വി​തം താ​റു​മാ​റാ​യ അ​വ​സ്ഥ​യാ​ണ്, എ​ഴി​ക്കാ​ട്, നീ​ര്‍​വി​ളാ​കം പ്ര​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

അതേസമയം, പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് മ​ന്ത്രി എ.​പി. അ​നി​ല്‍ കു​മാ​ര്‍ ഇ​ന്നു ജി​ല്ല​യി​ലെ​ത്തും. രാ​വി​ലെ കോ​ഴ​ഞ്ചേ​രി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ല്‍ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. തു​ട​ര്‍​ന്ന് ആ​റ​ന്മു​ള, റാ​ന്നി പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും.

Kerala

മൂ​ഴി​യാ​ര്‍ ഡാ​മി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട്; ഷ​ട്ട​ര്‍ തു​റ​ക്കും

പ​ത്ത​നം​തി​ട്ട: ക​ക്കാ​ട് പ​ദ്ധ​തി​യു​ടെ മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് പൂ​ര്‍​ണ​തോ​തി​ലെ​ത്തി​യ​തോ​ടെ ഒ​രു ഷ​ട്ട​ര്‍ തു​റ​ക്കും. ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി നി​ല​യാ​യ 192.63 മീ​റ്റ​ര്‍ എ​ത്തി​യാ​ല്‍ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി ജ​ലം ക​ക്കാ​ട്ടാ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടാ​നാ​ണ് തീ​രു​മാ​നം. രാ​വി​ലെ ഏ​ഴി​ന് ജ​ല​നി​ര​പ്പ് 190.45 മീ​റ്റ​റി​ലെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡാ​മിന്‍റെ ഒ​രു ഷ​ട്ട​ര്‍ 15 സെന്‍റി​മീ​റ്റ​ര്‍ ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു​മൂ​ലം ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ക​ക്കാ​ട്ടാ​റി​ന്‍റെ​യും പ​മ്പാ ന​ദി​യു​ടെ​യും ഇ​രു​ക​ര​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ന​ദി​യി​ലി​റ​ങ്ങു​ന്ന​ത് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ര്‍ തു​റ​ന്നി​രു​ന്നു. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന സം​ഭ​ര​ണി​ക​ളാ​യ പ​മ്പ​യി​ലും ക​ക്കി​യി​ലും ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴും 40 ശ​ത​മാ​ന​ത്തി​നു താ​ഴെ​യാ​ണ്. ശ​ബ​രി​ഗി​രി​യി​ലെ ഉ​ത്പാ​ദ​ന​ത്തി​നു​ശേ​ഷം വ​രു​ന്ന വെ​ള്ള​വും വൃ​ഷ്ടി പ്ര​ദേ​ശ​ത്തു നേ​രി​ട്ടു ല​ഭി​ക്കു​ന്ന വെ​ള്ള​വു​മാ​ണ് മൂ​ഴി​യാ​റി​ലെ സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള​ത്. ഞായറാഴ്ച രാ​ത്രി മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് മൂ​ഴി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​ത്. രാ​ത്രി​യി​ല്‍ ത​ന്നെ ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Kerala

ജലനിരപ്പുയരുന്നു; ആറു ജില്ലകളിലെ നദികളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മീനച്ചിൽ (പാലാ സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, കോട്ടയം ജില്ലയിലെ മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ വളപട്ടണം (അനങ്ങോട് സ്റ്റേഷൻ), കാസർഗോഡ് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

യാതൊരു കാരണവശാലും മേൽപറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

സംസ്ഥാനത്ത് 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേര്‍; ഏതു സാഹചര്യവും നേരിടാൻ തയാർ: മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശനിയാഴ്ചത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.

മലയോര മേഖലകളില്‍ ജാഗ്രത തുടരണം. മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Kerala

കലിതുള്ളി കടൽ; കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കണ്ണൂർ - കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്നു വൈകുന്നേരം 05.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​ത് പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും. ആ​യ​തി​നാ​ൽ തി​ര​മാ​ല ശ​ക്തി​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തും ക​ര​ക്ക​ടു​പ്പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ ബീ​ച്ചു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​മു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ (ബോ​ട്ട്, വ​ള്ളം, മു​ത​ലാ​യ​വ) ഹാ​ർ​ബ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ൾ ത​മ്മി​ൽ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത് കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. തീ​ര​ശോ​ഷ​ണ​ത്തി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

കള്ളാടി ദുരന്തം: കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ധനസഹായം വേഗത്തില്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കള്ളാടി ദുരന്തത്തില്‍ കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മരണനിരക്ക് കുറച്ചത് സര്‍ക്കാറിന്‍റെ സംയോചിതമായ ഇടപെടലുകള്‍ കൊണ്ട് മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രഖ്യാപിച്ച ധനസഹായം വേഗത്തില്‍ നല്‍കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ദുരന്ത നിവാരണ അതോറിറ്റി മേയ് 26നും ജൂണ്‍ നാലിനും നിര്‍ദേശം നല്‍കി. അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുത് എന്ന് കരാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഴ കണക്കിലെടുത്ത് ജൂണ്‍ അഞ്ചിന് തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചിരുന്നു.

സുരക്ഷ ഉറപ്പാക്കാന്‍ കരാറുകാരുടെ യോഗം ആവര്‍ത്തിച്ച് നടത്തിയിരുന്നു. ദുരന്തത്തില്‍ രണ്ടു സ്വതന്ത്ര അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും അന്വേഷണം നടത്തും. സാങ്കേതിക നിയമ അനുമതികളും പരിസ്ഥിതി അനുമതികള്‍ നേടിയോ എന്നതിലുമാണ് അന്വേഷണം നടത്തുന്നത്.

തുരങ്ക നിര്‍മാണ പാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത് മണ്ണ് നീക്കം ചെയ്യാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയെന്നും കൊങ്കണ്‍ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ക്കാണ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കള്ളാടി ദുരന്തമുഖത്ത് പരിശോധന തുടരുകയാണ്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്നത്തെ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയുടെതാണ്.

District News

വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ൽ 12 കു​ടും​ബ​ങ്ങ​ൾ

മു​രി​ങ്ങൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച അ​ശാ​സ്ത്രീ​യ​മാ​യ കാ​ന​ക​ൾ​മൂ​ലം മു​രി​ങ്ങൂ​ർ കോ​ട്ട​മു​റി പ്ര​ദേ​ശ​ത്തു വെ​ള്ള​ക്കെ​ട്ടു​ദു​രി​തം തു​ട​രു​ന്ന​താ​യി നാ​ട്ടു​കാ​ർ. ഞാ​യ​റാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ അ​ടി​പ്പാ​ത​യു​ടെ ക​വാ​ട​വും സ​ർ​വീ​സ് റോ​ഡും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തോ​ടെ മ​ഴ​വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റി. പ്ര​ദേ​ശ​ത്തെ 12 കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടു​ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്.

ചെ​മ്പ​ക​ശേ​രി പു​രു​ഷോ​ത്ത​മ​ൻ, ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല​ട​ക്കം വെ​ള്ളം​ക​യ​റി​യ​തോ​ടെ കു​ട്ടി​ക​ളും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ൾ രാ​ത്രി​മു​ഴു​വ​ൻ ആ​ശ​ങ്ക​യി​ലും ഭീ​തി​യി​ലു​മാ​യി. ചെ​റി​യ മ​ഴ​പെ​യ്താ​ലും പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ശ​ക്ത​മാ​യ കാ​ല​വ​ർ​ഷം മു​ന്നി​ലു​ള്ള​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

മു​രി​ങ്ങൂ​ർ മു​ത​ൽ കോ​ട്ട​മു​റി വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള മ​ഴ​വെ​ള്ളം ഒ​രി​ട​ത്തേ​ക്കു കേ​ന്ദ്രീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ന​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ന​ക​ൾ മ​ണ്ണു​നി​റ​ഞ്ഞ നി​ല​യി​ലാ​യ​തി​നാ​ൽ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ വ​ഴി​യി​ല്ല.

സം​ഭ​വ​മ​റി​ഞ്ഞ് മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നി​ർ​മാ​ണ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി പ​ണി​യാ​യു​ധ​ങ്ങ​ളു​മാ​യി ഉ​ട​ൻ തി​രി​ച്ചെ​ത്താ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് എ​ത്തി​യി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര​മാ​യി ശാ​സ്ത്രീ​യ​പ​ഠ​നം ന​ട​ത്തി സ്ഥി​ര​പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്കു നീ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന് മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ഡി. സ​ജി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up